തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് സ്ഥലം വാങ്ങിയ വ്യക്തിയോട് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. സിപിഐഎം കൗൺസിലർ അജിൻഎതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് ഭൂമിയിൽ കൊടി കുത്തിക്കുമെന്ന് കൗൺസിലർ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ വ്യക്തമാക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ശബ്ദരേഖയും പരാതിക്കാരൻ പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് അജിൻ രംഗത്തെത്തി. ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു രൂപ കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാൽ താൻ ഈ നിമിഷം രാജിവെക്കാൻ തയ്യാറാണെന്നാണ് സിപിഐഎം കൗൺസിലറുടെ പ്രതികരണം.
തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻനെതിരെ ഉയർന്ന ഈ പരാതി പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

