കണ്ണൂർ, കാസർകോട് ജില്ലകളിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനവ്യൂഹത്തിന് നേരെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരുടെ കനത്ത പ്രതിഷേധം. യാത്രയ്ക്കിടയിൽ ആറിടങ്ങളിലാണ് പ്രവർത്തകർ വഴിതടഞ്ഞത്.
സംഘർഷാവസ്ഥയെ തുടർന്ന് മന്ത്രിയുടെ വാഹനം വഴിതിരിച്ചുവിടുകയും കേടായ കാർ മാറ്റുകയും ചെയ്യേണ്ടി വന്നു. തളിപ്പറമ്പ് കരിമ്പത്തെ ഔദ്യോഗിക പരിപാടികൾക്ക് ശേഷമാണ് മന്ത്രി കാസർകോട് ജില്ലയിലെ പരിപാടികൾക്ക് പുറപ്പെട്ടത്.
ഇത് സംബന്ധിച്ച് ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ: “മന്ത്രി വാഹനത്തിൽ ഞാനുമുണ്ടായിരുന്നു. കരിമ്പത്ത് വച്ചുതന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ ചാടിവീണു.
മന്ത്രി ഇരിക്കുന്ന ഭാഗത്ത് കല്ലുകൊണ്ടിച്ചു. മന്ത്രിയുടെ വാഹനത്തിന് മുൻപിലേക്ക് ആത്മഹത്യ സ്ക്വാഡ് പ്രവർത്തിക്കുന്ന പോലെയാണ് പ്രവർത്തകർ ചാടിയത്.
പിന്നീട് പയ്യന്നൂരും കരിവെള്ളൂരിലും പ്രതിഷേധം അരങ്ങേറി.” “കാസർകോട് ജില്ലയിലെത്തിയപ്പോൾ ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം പ്രതിഷേധമായിരുന്നു. മന്ത്രിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമം അരങ്ങേറിയത്.
മന്ത്രി വാഹനത്തിന്റെ ദേശീയപതാക പോലും ബിജെപി പ്രവർത്തകർ വലിച്ചു പറിക്കുന്ന സാഹചര്യമുണ്ടായി. 7 ഇടങ്ങളിലാണ് അതിക്രമം അരങ്ങേറിയത്.
മന്ത്രിയുടെ ജീവന് തന്നെ ഭീഷണിയുണ്ടാകുന്ന ഭയമുണ്ടായി. പലയിടത്തുനിന്നും പൊലീസിന്റെ ഇടപെടൽ കാരണമാണ് രക്ഷപ്പെട്ടത്.
10 കൊല്ലം കേരളത്തിൽ സമരം ചെയ്ത സംഘടനയാണ് യൂത്ത് കോൺഗ്രസ്. ജനാധിപത്യ സമൂഹത്തിന് നിരക്കുന്ന രീതിയിലല്ല യുവമോർച്ചയുടെയും ഡിവൈഎഫ്ഐയുടെയും സമരം.” കണ്ണൂർ സർ സയ്യിദ് കോളജ് റോഡ് ജംക്ഷനிலായിരുന്നു ആദ്യ തടയൽ.
ഇവിടെ ഇൻസ്പെക്ടറെ തള്ളിയിടുകയും പൊലീസ് വാനിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു. കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ച പ്രവർത്തകർ ദേശീയപതാക കെട്ടിയ കമ്പി വളച്ചു.
തുടർന്ന് പയ്യന്നൂർ, നീലേശ്വരം എന്നിവിടങ്ങളിലും പ്രതിഷേധമുണ്ടായി. കാഞ്ഞങ്ങാട് വ്യാപാരഭവനു മുൻപിൽ കാർ തടഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകരിലൊരാൾ ബോണറ്റിൽ ചാടിക്കയറി.
തൃക്കരിപ്പൂർ നടക്കാവിൽ വഴിതടഞ്ഞതോടെ പുറത്തിറങ്ങിയ മന്ത്രിയെ യുഡിഎഫ് പ്രവർത്തകർ തോളിലേറ്റിയാണ് വേദിയിലെത്തിച്ചത്. പ്രതിഷേധങ്ങളെ തുടർന്ന് രാത്രി തൃക്കരിപ്പൂരിലേക്കുള്ള യാത്ര പടന്ന–ഉദിനൂർ വഴിയാക്കി മാറ്റുകയായിരുന്നു.
രണ്ട് മണിക്കൂർ വൈകിയാണ് മന്ത്രി ലക്ഷ്യസ്ഥാനത്ത് എത്തിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് തൃക്കരിപ്പൂർ ഇൻഡോർ സ്റ്റേഡിയം സന്ദർശനം മന്ത്രി ഒഴിവാക്കി.
ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, ജനറൽ സെക്രട്ടറി പി.ആർ.സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.സുനിൽ ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും പത്തോളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്ത്രി ഒ.ജെ.ജനീഷിനെ ഫോണിൽ ബന്ധപ്പെടുകയും, അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

