പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിലെ ജീവനക്കാർക്ക് വരാനിരിക്കുന്ന ഓണം ആഘോഷങ്ങളുടെ ഭാഗമായി 20 ശതമാനം ബോണസും 10,000 രൂപ അഡ്വാൻസും അനുവദിച്ചു കൊണ്ട് ഉത്തരവായി. തൊഴിലാളികൾക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനത്തിൽ പ്രൊഡക്ഷൻ ഇൻസെന്റിവായി 2.5 ശതമാനവും, പ്രത്യേക സമ്മാനമായി 1000 രൂപയും, ഓണസദ്യയ്ക്കായി 250 രൂപയും അധികമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഈ അനുകൂല നിലപാടിനെ പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്യുകയും സർക്കാരിനെ ഔദ്യോഗികമായി അഭിനന്ദിക്കുകയും ചെയ്തു.
അങ്ങാടിക്കൽ വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ സംഘടനയുടെ പ്രമുഖ നേതാക്കൾ സംസാരിച്ചു. പി.മോഹൻ രാജ്, സജി.കെ.സൈമൺ, ആർ.സുകുമാരൻനായർ, പി.കെ.മുരളി, റെനീസ് മുഹമ്മദ്, നിഖിൽ ചെറിയാൻ, അനീഷ് ഗോപിനാഥ്, മനോജ് ഡേവിഡ് കോശി തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

