ഹൈദരാബാദ്: നഗരത്തിൽ 21 വയസുകാരി ക്രൂരമായി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിനിയായ രഹാനയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദ് സലാം എന്ന 21 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
തങ്ങളെ ഉടൻ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നിരന്തരം സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിൽ വിവാഹവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു.
തുടർന്ന് രഹാന താമസിച്ചിരുന്ന വാടക വീട്ടിലെത്തിയ അഹമ്മദ് സലാം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയാണുണ്ടായത്.
പൊലീസ് കൺട്രോളർ റൂമിൽ ലഭിച്ച ഒരു ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. യുവതിയുടെ കുടുംബാംഗങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.
തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഈ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോയെന്ന കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

