ഓരോ വർഷവും നിരവധി ജീവനുകളാണ് ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗങ്ങൾ കവരുന്നത്. പ്രായമാകുമ്പോൾ സ്വാഭാവികമായി വരുന്നതല്ലേ എന്ന് കരുതി ഒരിക്കലും ആരോഗ്യ പരിപാലനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല.
ചെറുപ്പകാലത്ത് നാം പിന്തുടരുന്ന ശീലങ്ങളുടെ ഫലമായി കൂടിയാണ് വിവിധ തരം ജീവിതശൈലീ രോഗങ്ങൾ പിന്നീട് നമ്മെ കീഴ്പ്പെടുത്തുന്നത്. ചെറുപ്പകാലത്ത് തന്നെ ഇത്തരം രോഗങ്ങൾ വരില്ലെന്ന് കരുതാനും സാധിക്കില്ല.
നിങ്ങളുടെ ഓരോ പ്രായത്തിലും താഴെ പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഇരുപതുകളിൽ പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളിൽ കുടുങ്ങാതിരിക്കുക എന്നതാണ് പ്രധാനം.
ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കണം. 18 വയസ്സ് മുതൽ രക്തസമ്മർദം കൃത്യമായി പരിശോധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.
മപ്പതുകളിൽ ജീവിതത്തിലെ സ്ട്രെസ് കുറയ്ക്കാൻ ശ്രമിക്കുക. ആവശ്യത്തിന് നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
സ്ട്രെങ്ത് ട്രെയിനിങ് വർക്കൗട്ടുകൾ ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കണം. കൊളസ്ട്രോൾ, ഷുഗർ, രക്തസമ്മർദം തുടങ്ങിയ മറ്റ് രക്തപരിശോധനകളും ഈ കാലഘട്ടത്തിൽ കൃത്യമായി നടത്തേണ്ടതാണ്.
പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. നാൽപതുകളിൽ നിങ്ങൾക്ക് ഹൃദയ സംബന്ധിയായ രോഗങ്ങളുടെ പാരമ്പര്യമുണ്ടെങ്കിൽ നിർബന്ധമായും കൃത്യമായ ഇടവേളകളിൽ രക്തപരിശോധനകൾ നടത്തേണ്ടതാണ്.
അമിതമായ ക്ഷീണം, ശ്വാസം കിട്ടാത്ത അവസ്ഥ, ശരീരത്തിലെ വേദനകൾ തുടങ്ങിയ ലക്ഷണങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത്. അമിതമായി കൊഴുപ്പും മധുരവുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
സ്ട്രെസ് കുറയ്ക്കാൻ ശ്രമിക്കുന്നതോടൊപ്പം നല്ല ഉറക്കവും പതിവായ വ്യായാമവും ഉറപ്പാക്കുക. അൻപതുകളിൽ ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകൾ ശരീരം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
നട്സ്, പ്രൊട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. നന്നായി ഉറങ്ങാൻ ശ്രദ്ധിക്കുകയും വേണം.
അറുപതുകളിലും അതിനുശേഷവും നടത്തം പോലുള്ള ലഘുവ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. രക്തപരിശോധനകൾ കൃത്യമായി നടത്തുവാൻ ശ്രദ്ധിക്കുക.
അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും നന്നായി ഉറങ്ങാനും ഈ പ്രായത്തിലും ശ്രദ്ധിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

