ഡൽഹി: ഭാരതീയ ജനതാ പാർടിയുടെ ദേശീയ നേതൃനിരയിൽ സമഗ്രമായ പുനഃസംഘടന പ്രഖ്യാപിച്ചു. സംഘടനാ തലത്തിലുള്ള മാറ്റങ്ങളുടെ ഭാഗമായി പുറത്തിറക്കിയ പുതിയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾക്ക് നിർണായക ചുമതലകളാണ് ലഭിച്ചിട്ടുള്ളത്.
അനിൽ ആന്റണിയും കെ. സുരേന്ദ്രൻമടക്കം രണ്ട് കേരളീയരാണ് പാർടിയുടെ പുതിയ ദേശീയ സെക്രട്ടറിമാരായി നിയമിതരായിരിക്കുന്നത്.
ഇതിൽ അനിൽ ആന്റണി നിലവിലെ ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. ദേശീയ തലത്തിൽ പ്രഖ്യാപിച്ച പുതിയ പാനലിൽ 13 വൈസ് പ്രസിഡന്റുമാരെയും എട്ട് ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുതിർന്ന നേതാവായ അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കിയിട്ടുണ്ട്. പാർടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബി.എൽ.
സന്തോഷ് തന്നെ തുടരും. കേന്ദ്രമന്ത്രിയായ പീയുഷ് ഗോയൽ ആണ് പുതിയ ദേശീയ ട്രഷറർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

