പ്രമുഖ ടെലികോം സേവനദാതാക്കളായ മിന്റ് മൊബൈൽ തങ്ങളുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി ആകർഷകമായ പുതിയ ഓഫർ പ്രഖ്യാപിച്ചു. ഇതുവരെ 15 ഡോളറിന് ലഭ്യമായിരുന്ന അൺലിമിറ്റഡ് സേവനം ഇനിമുതൽ പരിമിതമായ കാലയളവിലേക്ക് മാസം തോറും വെറും 10 ഡോളറിന് സ്വന്തമാക്കാൻ സാധിക്കും.
പുതിയ കണക്ഷനുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും വ്യത്യസ്തമായ സേവനങ്ങൾ പരീക്ഷിക്കാൻ താൽപ്പര്യമുള്ളവർക്കും ഇതൊരു മികച്ച അവസരമാണ്. കമ്പനിയുടെ ഏത് പ്ലാൻ തെരഞ്ഞെടുത്താലും മാസം 10 ഡോളർ നിരക്കിൽ ഈ ആനുകൂല്യം ലഭ്യമാകും.
നിരക്ക് തുല്യമായതുകൊണ്ട് തന്നെ അൺലിമിറ്റഡ് പ്ലാൻ തെരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ ലാഭകരം. എങ്കിലും ഈ പ്രത്യേക ഓഫർ ആദ്യത്തെ ആറു മാസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
അതിനുശേഷം എല്ലാ പ്ലാനുകളും അവയുടെ സാധാരണ നിരക്കുകളിലേക്ക് തന്നെ തിരികെ മാറും. സാധാരണയായി 35 ഡോളറാണ് അൺലിമിറ്റഡ് പ്ലാനിന്റെ പ്രതിമാസ നിരക്ക്.
യു.എസിലെ പ്രമുഖ ശൃംഖലയായ ടി-മൊബൈൽ നെറ്റ്വർക്കിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എം.വി.എൻ.ഒ വിഭാഗത്തിൽപ്പെട്ട മിന്റ് മൊബൈൽ മികച്ച കവറേജും വേഗതയുമാണ് ഉപയോക്താക്കൾക്ക് ഉറപ്പുനൽകുന്നത്.
കൂടാതെ ദീർഘകാല കരാറുകളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. സേവനം തൃപ്തികരമല്ലെങ്കിൽ പിഴകളോ മുൻകൂട്ടി അറിയിപ്പുകളോ ഇല്ലാതെ എപ്പോൾ വേണമെങ്കിലും പ്ലാൻ റദ്ദാക്കി മറ്റ് സേവനങ്ങളിലേക്ക് മാറാവുന്നതാണ്.
ആഗോളതലത്തിൽ 2024-ന്റെ തുടക്കത്തിൽ ടി-മൊബൈൽ ഏറ്റെടുക്കുന്നതിന് മുമ്പ് പ്രമുഖ നടൻ റയാൻ റെയ്നോൾഡ്സിന് കൂടി പങ്കാളിത്തമുണ്ടായിരുന്ന കമ്പനിയാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

