എറണാകുളത്തെ മുഴുവൻ ആർ.എം.എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ആർഎംഎസ് ഓണം 2026’ ആഘോഷം എറണാകുളം എഐബി.ഇ.എ ജൂബിലി ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. മുൻ എച്ച്ആർഒമാരായ എസ്.
സജി, കെ.സി. മുരളി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
പൂക്കളമൊരുക്കലോടെ ആരംഭിച്ച ചടങ്ങിൽ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. വിവിധ ജീവനക്കാർ അവതരിപ്പിച്ച തിരുവാതിരക്കളി, ഗ്രൂപ്പ് ഡാൻസുകൾ, ഗിത്താർ ഫ്യൂഷൻ, തുടങ്ങിയ വിവിധ സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
സർവീസിൽ നിന്നും വിരമിച്ച മുൻകാല ജീവനക്കാരുടെ സാന്നിധ്യം ഈ വർഷത്തെ ഓണാഘോഷത്തെ കൂടുതൽ ശ്രദ്ധേയമാക്കി. തങ്ങളുടെ മുൻകാല സഹപ്രവർത്തകരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ഒരുമിച്ചു കാണാനും സൗഹൃദം പങ്കുവെക്കാനും സാധിച്ചത് വേറിട്ട
അനുഭവമായി മാറിയെന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയും അതിനെ തുടർന്ന് നടന്ന ഓണക്കളികളും, ഡിജെയും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

