ഓണം പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രത്യേക സർവീസിന് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. എസ്എംവിടി ബംഗളൂരു–തിരുവനന്തപുരം നോർത്ത് റൂട്ടിൽ സർവീസ് നടത്തുന്ന അധിക ഓണം സ്പെഷൽ ട്രെയിനാണ് കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവായത്.
ഇത് സംബന്ധിച്ച വിവരം കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. 06569-ാം നമ്പർ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് ട്രെയിൻ വരുന്ന 20ന് പുറപ്പെട്ട് 21ന് തിരുവനന്തപുരത്ത് എത്തിച്ചേരും വിധമാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
തുടർന്ന്, മറുഗത്തിലേക്കുള്ള സർവീസ് 22ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. 06570-ാം നമ്പർ ട്രെയിൻ തിരികെ പുറപ്പെട്ട് 23ന് ബെംഗളൂരുവിൽ എത്തും വിധമാണ് റെയിൽവേ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർക്കും, തിരികെ യാത്ര ചെയ്യുന്ന പ്രവാസികൾക്കും തൊഴിലാളികൾക്കും അടക്കം ഈ പുതിയ സ്റ്റോപ്പുകൾ വലിയ തോതിൽ പ്രയോജനപ്പെടുമെന്ന് കെ.സി.വേണുഗോപാൽ എംപി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

