ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹത്തിന്റെ കൈകാലുകൾ പൂർണ്ണമായും കെട്ടിയിട്ട നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിൽ ശിവൻകുട്ടി ചെട്ടിയാരുടെ കഴുത്തിലുണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന മറ്റു സ്വർ്രാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ആശുപത്രിയിലായിരുന്നതിനാൽ സംഭവസമയം ശിവൻകുട്ടി ചെട്ടിയാർ മാത്രമാണ് വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്നത്.
കവർച്ചാ ലക്ഷ്യത്തോടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

