ടെഹ്റാൻ: അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് നിർണായക പ്രഖ്യാപനവുമായി ഇറാൻ രംഗത്ത്. ഒരു അമേരിക്കൻ സൈനികനെ വധിക്കുന്നവർക്ക് 30,000 യു.എസ് ഡോളർ (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പ്രതിഫലം നൽകുമെന്നാണ് ഇറാന്റെ ഔദ്യോഗിക പത്രമായ ‘ഇറാൻ കേഹാൻ’ പുറത്തുവിട്ട
റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. മധ്യപൂർവേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ വിവാദപരമായ നീക്കം.
വനിതാ സൈനികരെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് ഇതിന്റെ ഇരട്ടി തുക പ്രതിഫലമായി നൽകുമെന്നും റിപ്പോർട്ടിൽ പ്രത്യേകം പറയുന്നുണ്ട്. മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തെ ചെറുക്കാനും തങ്ങളുടെ ശക്തി പ്രകടമാക്കാനും ലക്ഷ്യമിട്ടാണ് ഇറാൻ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എന്നാൽ ഈ നീക്കത്തിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷത്തെ ഈ പ്രഖ്യാപനം കൂടുതൽ വഷളാക്കുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ തയാറാകാത്ത അമേരിക്കൻ പ്രതിരോധ മന്ത്രാലയം വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

