വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എതിരെ ശക്തമായ പ്രതിഷേധ നടപടികളുമായി ബിജെപി രംഗത്ത്.
ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ ഔദ്യോഗികമായി പരാതി നൽകാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ദേശീയഗാന നിയമത്തിലെ വ്യവസ്ഥകൾ ബോധപൂർവ്വം ലംഘിച്ചുവെന്നും ആലാപന നടപടികൾ തടസ്സപ്പെടുത്തിയെന്നുമാണ് ബിജെപിയുടെ പ്രധാന ആരോപണം.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഡൽഹിയിലും കർണാടകയിലും ഇതിനോടകം തന്നെ പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല. അതേസമയം, ബിജെപിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.
രാജ്യസഭയിൽ വന്ദേമാതരം ബിൽ ചർച്ചയ്ക്കിടെ ജൈറാം രമേശ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് കോൺഗ്രസ് ഇതിന് മറുപടി നൽകുന്നത്. ഈ വിവാദത്തിൽ തൃണമൂൽ കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള കക്ഷികളും സോണിയ ഗാന്ധിയെ പിന്തുണച്ച് രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

