പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ആഗോള സമ്പദ്വ്യവസ്ഥയെ പുതിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഗാസ വിഷയത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.
പശ്ചിമേഷ്യയ്ക്കും ഹോർമുസിനും ചെങ്കടലിനും പുറമെ ഗാസ കൂടി പൂർണ്ണമായി യുദ്ധക്കളമായാൽ അത് ആഗോള വാണിജ്യ-വ്യവസായ മേഖലകളെ കനത്ത സമ്മർദ്ദത്തിലാക്കും. ക്രൂഡോയിൽ വില കുത്തനെ ഉയരാനും ഓഹരി വിപണികൾ തളർച്ച നേരിടാനും ഇതി ഇടയാക്കിയേക്കാം.
സ്വർണത്തിന്റെയും കറൻസിയുടെയും വിപണികളിലും വലിയ ചലനങ്ങൾക്ക് ഇത് കാരണമാകും. പ്രതിഷേധങ്ങൾക്കിടെ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ ട്രംപിന്റെ ഗാസ സമാധാന പ്ലാൻ തള്ളിക്കളഞ്ഞ ഇസ്രയേൽ, പ്രദേശത്ത് വ്യോമാക്രമണം കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇതിനിടയിൽ സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട് ഈജിപ്തിലെ കെയ്റോയിൽ യുഎസ് പ്രതിനിധികളുമായി ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചർച്ച നടത്തി. ചില ചർച്ചകളിൽ ഹമാസ് പ്രതിനിധികളും പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ട്രംപിന്റെ മരുമകനും സമാധാന ചർച്ചകളിലെ പ്രതിനിധിയുമായ ജെയേഡ് കൂഷ്നർ, ഗാസ സമാധാന പ്ലാൻ പ്രതിനിധിയായ നിക്കോളായ് മ്ലാദെനോവ് എന്നിവരടങ്ങുന്ന സംഘമാണ് യുഎസിനെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 9നാണ് ട്രംപിന്റെ ഗാസ സമാധാന പ്ലാൻ അംഗീകരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചത്.
കൂഷ്നറും മ്ലാദെനോവും ഇന്ന് നെതന്യാഹുവിനെ നേരിട്ട് കാണുന്നുണ്ട്. ഗാസയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ട്രംപിന്റെ സമാധാന പ്ലാൻ.
എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ഇത് തള്ളിക്കളഞ്ഞത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ അറബ് രാഷ്ട്രങ്ങളും തുർക്കിയും പാക്കിസ്ഥാനും ഇന്തൊനീഷ്യയും ശക്തമായ അപലപനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതോടെ വിഷയത്തിൽ ഇസ്രയേൽ കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇറാൻ പ്രകോപനം ശക്തമാക്കുന്നു സമാധാന നീചങ്ങൾക്കിടയിൽ സംഘർഷം ആളിക്കത്തിക്കുന്ന നിലപാടുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്.
യുഎസ് സൈനികരെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവർക്ക് 30,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈനിക മേധാവി അമീർ ഹതാമി രംഗത്തെത്തി. സൈനികരെ പിടികൂടുന്നത് ഇറാനിയൻ സ്ത്രീകളാണെങ്കിൽ ഇരട്ടി പാരിതോഷികം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എങ്കിലും യുഎസ് സൈനികരെ എങ്ങനെ പിടികൂടുമെന്ന കാര്യത്തിൽ ഹതാമി വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ ഇറാനുമായുള്ള സംഘർഷത്തിൽ കരമാർഗ്ഗം യുഎസ് സൈനികരെ വിന്യസിച്ചിട്ടില്ലെന്നതാണ് കാരണം.
പ്രധാനമായും വിമാനവാഹിനി കപ്പലുകളിൽ നിന്നാണ് ആക്രമണങ്ങൾ നടക്കുന്നത്. എങ്കിലും ഇറാന്റെ ഈ പ്രകോപനം അമേരിക്കയെയും ട്രംപിനെയും ചൊടിപ്പിക്കാൻ സാധ്യതയുണ്ട്.
അമേരിക്ക ശക്തമായ തിരിച്ചടിക്ക് മുതിർന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു. സൈനികരുടെ മാനസിക സമ്മർദ്ദം സ്ഥിരീകരിച്ച് യുഎസ് 30 മുതൽ 40 ദിവസത്തേക്ക് മാത്രം സേവനം എന്നറിയിച്ചാണ് ആയിരക്കണക്കിന് യുഎസ് സൈനികരുമായി വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഹോർമുസിൽ എത്തിയത്.
എന്നാൽ 250 ദിവസത്തിലേറെയായി കപ്പലിലെ സൈനികർക്ക് കടലിൽ തുടരേണ്ടി വരുന്ന സ്ഥിതിയാണ് ഉള്ളത്. ഇത് സൈനികരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചതായി അവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വിഷയം ലഘൂകരിക്കാൻ ശ്രമിച്ചെങ്കിലും, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ഈ ആരോപണങ്ങൾ ശരിവച്ചത് യുഎസിനെ വെട്ടിലാക്കിയിട്ടുണ്ട്. ‘‘കടൽ യുദ്ധം എല്ലാവർക്കും പറ്റിയപണിയല്ല.
വിരമിച്ച 40 ലക്ഷം യുഎസ് നാവികസേനാംഗങ്ങളോട് ചോദിച്ചാൽ അതു മനസ്സിലാകും’’ എന്ന് ബ്രാഡ് കൂപ്പർ എക്സിൽ കുറിച്ചു. സാധാരണയായി ഓരോ 30 മുതൽ 45 ദിവസം കൂടുമ്പോഴും അറ്റകുറ്റപ്പണികൾക്കും വിശ്രമത്തിനുമായി യുദ്ധക്കപ്പലുകൾ ഏതെങ്കിലും തുറമുഖത്ത് അടുപ്പിക്കാറുണ്ട്.
എന്നാൽ ആറു മാസത്തിലധികമായി ഏബ്രഹാം ലിങ്കൺ തുറമുഖങ്ങളിൽ അടുപ്പിക്കാതെ കടലിൽ തന്നെ തുടരുകയാണ്. ഭക്ഷണക്ഷാമം, വിശ്രമമില്ലാത്ത ജോലി, കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ബുദ്ധിമുട്ടുകൾ എന്നിവ നിരവധി സൈനികരെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചില സൈനികർ കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചതായും പലരിലും ആത്മഹത്യാ പ്രവണത കണ്ടത്തിയതായും വിവരങ്ങളുണ്ട്. ഈ യാഥാർത്ഥ്യങ്ങൾ ശരിവെയ്ക്കുന്നതാണ് ബ്രാഡ് കൂപ്പറിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

