കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി രംഗത്ത്. കൃത്യമായ രാഷ്ട്രീയ നിലപാടുകളും ആശയപരമായ കരുത്തും ഉയർത്തിപ്പിടിച്ചിരുന്ന പ്രസ്ഥാനത്തെ ചിലർ സ്വന്തം സ്ഥാപിത താല്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
പാർട്ടി നേതൃത്വത്തോടോ മുഖ്യമന്ത്രിയോടോ നേരിട്ട് പരാതിപ്പെടാൻ തയ്യാറാകാത്തവർ പൊതുമധ്യത്തിൽ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട
മുഴുവൻ ഉത്തരവാദിത്തങ്ങളും മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, കെഎസ്യു ഔദ്യോഗികമായി ഇതുവരെയും ഇത്തരമൊരു ലിസ്റ്റ് സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായ താല്പര്യങ്ങൾക്കും മാധ്യമ ശ്രദ്ധ നേടുന്നതിനും വേണ്ടി മുഖ്യമന്ത്രിയെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുബാസ് ഓടക്കാലി ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

