മെക്സിക്കോയുടെ തെക്കൻ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, മെക്സിക്കോയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ ചിയാപാസ് തീരത്താണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
നിലവിൽ കാര്യമായ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പുറത്തുവിട്ട
വിവരങ്ങൾ പ്രകാരം 15.2 കിലോമീറ്റർ (9.44 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. തുടർചലനങ്ങളും മേഖലയിൽ അനുഭവപ്പെടുന്നുണ്ട്.
മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നീ രാജ്യങ്ങളിലായി 5 മുതൽ 6 വരെ തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (186 മൈൽ) ചുറ്റളവിലുള്ള തീരപ്രദേശങ്ങളിൽ സുനാമി സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം മുന്നറിയിപ്പ് നൽകി.
മെക്സിക്കോയിലെയും ഗ്വാട്ടിമാലയിലെയും തീരങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് 0.3 മീറ്റർ മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. അതേസമയം, സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് മെക്സിക്കൻ നാവികസേന സെക്രട്ടറി റെയ്മുണ്ടോ മൊറേൽസ് വ്യക്തമാക്കി.
“തിരമാല അര മീറ്ററിൽ കൂടുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ല,” എന്ന് അദ്ദേഹം അറിയിച്ചു. എങ്കിലും മുൻകരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ജൂൺ 24-ന് വെനസ്വലേയിലുണ്ടായ ഭൂചലനത്തിന്റെ ഭീതി വിട്ടുമാറുന്നതിന് മുൻപാണ് മെക്സിക്കോയിലും ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

