തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ശംഖുമുഖം തോപ്പ് സെന്റ് റോക്സ് ഹൈസ്കൂളിൽ നിർമിച്ച പുതിയ ഇൻഡോർ ഓഡിറ്റോറിയവും സ്പോർട്സ് ഹബ്ബും നാടിന് സമർപ്പിച്ചു. അദാനി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയാണ് ഈ നവീന പദ്ധതി യാഥാർത്ഥ്യമാക്കിയത്.
കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി സി.പി.
ജോൺ മുഖ്യപ്രഭാഷണം നടത്തി. റവ.
സിസ്റ്റർ ഡൊമിനിക് മേരി ഐസിഎം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷീബ പാട്രിക്, ചീഫ് എയർപോർട്ട് ഓഫീസർ പി.
കെ അജു, സ്കൂൾ മാനേജർ റവ. സിസ്റ്റർ അന്നമ്മ ആന്റണി ഐസിഎം, ഡോ.
അനിൽ ബാലകൃഷ്ണൻ, എസ്. സുജിത്, സെബാസ്റ്റ്യൻ ബ്രിട്ടോ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
കെട്ടിട നിർമാണത്തിനായി 67 ലക്ഷം രൂപയും, അത്യാധുനിക കായിക ഉപകരണങ്ങൾക്കായി 13.66 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 80.66 ലക്ഷം രൂപയുടെ സാമ്പത്തിക പിന്തുണയാണ് അദാനി ഫൗണ്ടേഷൻ ഈ പദ്ധതിക്കായി ലഭ്യമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

