പശ്ചിമബംഗാളിലെ **മുർഷിദാബാദ്** ജില്ലയിൽ സ്കൂൾ വാനിന് മുകളിലേക്ക് ട്രെയിനിടിച്ച് വൻ ദുരന്തം. അപകടത്തിൽ നാല് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
**കർണ-സുവർണ** സ്റ്റേഷനുകൾക്കിടയിലുള്ള **ഗോബിന്ദ്പുർ** ലവൽ ക്രോസിൽ ഇന്നലെ രാവിലെയായിരുന്നു ദാരുണമായ സംഭവം. ലവൽ ക്രോസിലെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്നും, ഇതേത്തുടർന്ന് വാൻ ഡ്രൈവർ വാഹനം ട്രാക്കിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടത്തിൽ കൊല്ലപ്പെട്ട മറ്റൊരാൾ സൈക്കിൾ യാത്രക്കാരനാണ്.
വാൻ ഡ്രൈവർ ഉൾപ്പെടെ നാല് വിദ്യാർഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ റെയിൽവേ ഗേറ്റ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ **10 ലക്ഷം** രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാന സർക്കാർ മരിച്ചവരുടെ ബന്ധുക്കൾക്ക് **5 ലക്ഷം** രൂപ വീതം ധനസഹായവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

