തിരുവനന്തപുരം: എക്സാലോജിക് മാസപ്പടി കേസില്‍ ഹൈക്കോടതി വിധി അംഗീകരിക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അധികൃതർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനും എതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു ധൃതിയും കാട്ടിയിട്ടില്ല. ഇ.ഡിയുടെ കത്തു കിട്ടിയപ്പോള്‍ നിയമവശങ്ങള്‍ പരിശോധിച്ചാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
ചില സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെന്നും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്.
അത് സര്‍ക്കാര്‍ അനുസരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നൂറുദിന കര്‍മപദ്ധതികളില്‍ 96.5 ശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.
588 പദ്ധതികള്‍ ലക്ഷ്യമിട്ടതില്‍ 568 എണ്ണവും പൂര്‍ണമായി നടപ്പാക്കി. കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തിൽ തീര്‍പ്പാക്കാനായി ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും.
‘ജനസ്പര്‍ശം’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. നിലവിൽ 2.76 ലക്ഷം ഇ-ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അദാലത്ത് നടപ്പിലാക്കുന്നത്. “ഓരോ ഫയലിലും ഓരോ ജീവിത പ്രശ്നങ്ങള്‍” ഉണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
രാജ്യത്ത് ആദ്യമായി വയോജന വകുപ്പിന്റെ നേതൃത്വത്തിൽ മുതിര്‍ന്ന പൗരന്മാര്ക്ക് ലീഗല്‍ ഗ്യാരന്റി ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തും. വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനുള്ള നടപടികൾ സ്വീകരിക്കും.
മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം നടത്തി അവര്‍ ഒറ്റയ്ക്കാകുന്നില്ലെന്ന് ഉറപ്പുവരുത്തും. കുടുംബശ്രീ മാതൃകയിലുള്ള കൂട്ടായ്മകള്‍ രൂപീകരിച്ച് അവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട്, ബിജെപി ജയിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് എസ്ഐആര്‍ ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എസ്ഐആര്‍ സംബന്ധിച്ച് കേരളത്തില്‍ ബിജെപിയും സിപിഎമ്മും പരാതി ഉന്നയിച്ചിട്ടില്ല.
ചില പരാതികള്‍ ഉന്നയിച്ചത് യുഡിഎഫ് ആണ്. കള്ളവോട്ടുകളും മറ്റും നീക്കം ചെയ്തിട്ടുണ്ട്.
ആരുടെയെങ്കിലും വോട്ട് ഒഴിവാക്കപ്പെട്ടതായി കേരളത്തില്‍ യാതൊരുവിധ പരാതിയും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെന്ന നിലയില്‍ പാര്‍ട്ടിക്ക് വിധേയനായാണ് താൻ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, രണ്ടു കൈകള്‍ തമ്മില്‍ അടിച്ചാല്‍ മാത്രമേ ശബ്ദം കേള്‍ക്കൂ എന്ന് പ്രതികരിച്ചു.
എല്ലാവരുമായും കൂടിയാലോചനകള്‍ നടത്തിയാണ് മുന്നോട്ടുപോകുന്നത്. പരാതികളില്‍ വസ്തുതയുണ്ടെങ്കില്‍ തിരുത്തും.
സർക്കാരിനെ വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

