മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി 9.0) സംസ്ഥാനതല ഐഡിയ ലോഞ്ച് വേദി ശ്രദ്ധേയമായി. പരിപാടി നടക്കുന്നതിനിടെയാണ് പ്ലസ് വൺ പരീക്ഷാഫലം പുറത്തുവന്നത്.
പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കംപ്യൂട്ടർ സയൻസ് വിദ്യാർഥിനി മാളവിക.കെ.കെ ഫുൾ മാർക്ക് നേടി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. ചടങ്ങിൽ പങ്കെടുത്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ, മികച്ച വിജയം കരസ്ഥമാക്കിയ മാളവിക.കെ.കെ-യെ വേദിയിൽ വെച്ച് തന്നെ അനുമോദിച്ചു.
മന്ത്രിക്ക് ലഭിച്ച ബൊക്കെ നൽകിയാണ് അദ്ദേഹം വിദ്യാർഥിനിയെ ആദരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

