തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ റെപ്രസന്റേറ്റീവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നയ്ക്കാമുകൾ വാർഡ് തമലം ശിവപ്രിയ വീട്ടിൽ താമസിക്കുന്ന ബി.മിഥുൻ (26) ആണ് മരണപ്പെട്ടത്.
പോലീസ് ട്രെയ്നിങ് കോളജിലെ സബ് ഇൻസ്പെക്ടറായ ബിജുവിന്റെ മകനാണ് ഇദ്ദേഹം. ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
ഒരു സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിയിലെ ജീവനക്കാരനായിരുന്നു മിഥുൻ. കടുത്ത ജോലി സമ്മർദമാണോ മരണത്തിന് വഴിവെച്ചതെന്ന കാര്യത്തിൽ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, മിഥുന്റെ മരണം ജോലി സമ്മർദം മൂലമാണെന്ന് ആരോപിച്ചുകൊണ്ട് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ രംഗത്തെത്തി.
സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

