പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.
പദ്ധതിയുടെ നടത്തിപ്പിനെ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നിലവിലെ പ്രതിസന്ധിക്ക് കാരണമായ കരാറിൽ മുൻ സർക്കാർ ഒപ്പുവെച്ചതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പിട്ട
കരാറിന്റെ തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പിഎം ശ്രീ എന്ന് പ്രത്യേകം പരാമർശിച്ചല്ല ഈ നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ഉപസമിതിയുടെ സമഗ്രമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വിഷയത്തിൽ സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

