അമേരിക്കയുമായുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റ രീതികളും സൂക്ഷ്മമായി വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോർട്ട്. ചർച്ചാ വേളകളിൽ ട്രംപിനെ എങ്ങനെ സ്വാധീനിക്കാമെന്നും അദ്ദേഹത്തിന് അനുയോജ്യമായ രീതിയിൽ ആശയവിനിമയം നടത്തേണ്ടത് എങ്ങനെയെന്നും നിർദ്ദേശങ്ങൾ നൽകാൻ ഈ വിദഗ്ധർ ഇറാനിയൻ പ്രതിനിധികൾക്ക് പിന്തുണ നൽകിയതായാണ് വിവരം.
മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം പുറത്തുവിട്ടത്. ഏപ്രിൽ മാസത്തിൽ ഇസ്ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ആദ്യവട്ട
ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മനഃശാസ്ത്രജ്ഞരുടെയും ബിഹേവിയറൽ വിദഗ്ധരുടെയും സഹായം ഇറാൻ ഔദ്യോഗികമായി തേടിത്തുടങ്ങിയത്. ട്രംപിന്റെ പെരുമാറ്റരീതികൾ നിരീക്ഷിച്ച വിദഗ്ധർ, ചർച്ചകളിൽ അനുകൂലമായ പ്രതികരണം ലഭിക്കുന്നതിനായി സന്ദേശങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്ന് ഇറാനിയൻ സംഘത്തെ പഠിപ്പിച്ചു.
ഈ മനഃശാസ്ത്രപരമായ തന്ത്രം ഫലം കണ്ടുവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇത്തരമൊരു ആശയവിനിമയ ശൈലി സ്വീകരിച്ചതിന് ശേഷം ഇറാനിൽ നിന്നുള്ള നിർദ്ദേശങ്ങളോട് ഡൊണാൾഡ് ട്രംപ് കൂടുതൽ അനുകൂലമായി പ്രതികരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനക്കരാർ ഒപ്പുവെക്കുന്നതിന് തൊട്ടുമുൻപാണ് പുറത്തുവന്ന ഈ വിവരങ്ങൾ വലിയ ചർച്ചയായിരിക്കുന്നത്. അതേസമയം, ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മുൻപും ഉയർന്നിട്ടുണ്ടെങ്കിലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന നിലപാടാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി ആവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

