കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചകളിലും സംഘടിപ്പിക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്.
ഇതിനു പുറമെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ ആകർഷകമായ ഒട്ടേറെ സമ്മാനങ്ങൾ ഈ ലോട്ടറിയിലൂടെ ലഭ്യമാണ്. സാധാരണയായി ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
നറുക്കെടുപ്പിന് ശേഷം ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം പരിശോധിക്കാവുന്നതാണ്. സമ്മാനത്തുക കൈപ്പറ്റേണ്ട
രീതി അഞ്ച് ആയിരം രൂപയിൽ താഴെയാണ് സമ്മാനത്തുകയെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും തുക കൈപ്പറ്റാം. എന്നാൽ, സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ, വിജയികൾ തങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ട് ഹാജരാകണം.
സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഫലവുമായി ഒത്തുനോക്കി വിജയികൾ തങ്ങളുടെ ടിക്കറ്റ് ഉറപ്പുവരുത്തണം. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

