തിരുവനന്തപുരം പള്ളിച്ചൽ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനിൽ അഖിൽ (28) ആണ് മരിച്ചത്. കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ പിതാവ് വേണുഗോപാലൻ നായർ (62) നെയും അഖിലിനെയും നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള വേണുഗോപാലൻ നായർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ പ്രാവച്ചമ്പലത്തിന് സമീപത്താണ് സംഭവം നടന്നത്.
നുരയും പതയും വന്ന നിലയിൽ ഇരുവരെയും കണ്ട നാട്ടുകാർ ഉടൻ തന്നെ നേമം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ അഖിൽ മരണത്തിന് കീഴടങ്ങി. ഡ്രൈവറായിരുന്നു മരിച്ച അഖിൽ.
പിതാവ് വേണുഗോപാലൻ നായർ കർഷകനാണ്. സംഭവത്തിൽ നരുവാമ്മൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. പിതാവ് അബോധാവസ്ഥയിലായതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

