തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെ ചൊല്ലി കോൺഗ്രസിനുള്ളിലുണ്ടായ തർക്കങ്ങൾക്ക് പരിഹാരം. കെ.
മുരളീധരൻ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും ദേവസ്വവും നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു.
നേരത്തെ നിശ്ചയിച്ചിരുന്ന വൈദ്യുതി വകുപ്പ് അനുവദിച്ചാൽ ചുമതലയേൽക്കാനോ സത്യപ്രതിജ്ഞ ചെയ്യാനോ തയ്യാറല്ലെന്ന് കെ. മുരളീധരൻ കർശന നിലപാട് സ്വീകരിച്ചതോടെയാണ് നേതൃത്വം വഴങ്ങിയത്.
വി.ഡി. സതീശൻ മന്ത്രിസഭയിൽ ആരോഗ്യ വകുപ്പാണ് കെ.
മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കെ.സി.
വേണുഗോപാൽ വിഭാഗം നിർണായക വകുപ്പുകളിൽ ആധിപത്യം ഉറപ്പിച്ചതോടെ സ്ഥിതിഗതികൾ മാറി. കെ.സി.
വേണുഗോപാൽ വിഭാഗത്തിൽപ്പെട്ട എ.പി.
അനിൽകുമാറിന് ആരോഗ്യ വകുപ്പ് നൽകാനുള്ള നീക്കത്തിനെതിരെ കെ. മുരളീധരൻ ശക്തമായ വിയോജിപ്പ് അറിയിക്കുകയായിരുന്നു.
ഇതോടെയാണ് അന്തിമ തീരുമാനത്തിൽ മാറ്റം വരുത്താൻ നേതൃത്വം നിർബന്ധിതരായത്. അതേസമയം, യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച ധാരണ അന്തിമമായിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യവും തുറമുഖവും കൈകാര്യം ചെയ്യുമെന്നാണ് വിവരം.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ ചുമതല നൽകി. സണ്ണി ജോസഫ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും.
മറ്റ് മന്ത്രിമാരും വകുപ്പുകളും താഴെ പറയുന്നവയാണ്: പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), എ.പി.
അനിൽകുമാർ (ആരോഗ്യം), ടി. സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ ശിശു ക്ഷേമം), എം.
ലിജു (എക്സൈസ്, സഹകരണം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), കെ.എ.
തുളസി, റോജി എം ജോൺ എന്നിവരും മന്ത്രിസഭയിലുണ്ടാകും. വകുപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

