പിൻവശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്തിന്?; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസ്
കൊച്ചി ∙ നടൻ ഷൈൻ ടോം ചാക്കോ ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ ഓടി രക്ഷപെട്ട സംഭവത്തിൽ പൊലീസ് നടനെ ചോദ്യം ചെയ്തേക്കും.
നോട്ടിസ് നൽകി വൈകാതെ ഷൈൻ ടോം ചാക്കോയോട് ഹാജരാകാൻ നിർദേശിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. താമസിച്ചിരുന്ന ഹോട്ടലിൽ ഡാൻസാഫ് സംഘമെത്തിയപ്പോൾ എന്തിനാണ് നടൻ പിൻവശത്തെ ജനാലയിലൂടെ ചാടി രക്ഷപ്പെട്ടത് എന്നാണ് പൊലീസിന് അറിയേണ്ടത്.
Also Read
ബുധനാഴ്ച രാത്രി ലഹരി വിൽപനയുമായി ബന്ധമുള്ള ഒരാൾ ഹോട്ടലിൽ എത്തിയിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ തിരഞ്ഞാണ് എറണാകുളം നോർത്തിലുള്ള ഹോട്ടലിൽ പൊലീസ് എത്തിയത്.
എന്നാൽ അന്വേഷിച്ചു വന്നയാൾ ഹോട്ടലിൽ ഉണ്ടായിരുന്നില്ല. തുടർന്ന് റജിസ്റ്റർ പരിശോധിച്ചപ്പോഴാണ് നടന് അവിടെയുള്ള വിവരം ഡാൻസാഫ് സംഘം അറിയുന്നതും കാണാനായി മുറിയിലെത്തുന്നതും.
എന്നാൽ കൂടെയുണ്ടായിരുന്ന മേക്കപ്പ്മാൻ വാതിൽ തുറക്കുന്ന സമയത്ത് ഷൈൻ ടോം ചാക്കോ പിന്നിലെ ജനാലയിലൂടെ താഴേക്കു ചാടി രക്ഷപ്പെടുകയായിരുന്നു.
Also Read
ഡാൻസാഫ് സംഘം മേക്കപ്പ്മാനെയും മുറിയും പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും എന്തിനാണ് നടൻ ഓടിയത് എന്നറിയാനാണ് പൊലീസ് ശ്രമിക്കുന്നത്.
ലഹരി വസ്തുക്കളുടെ ഉപയോഗമോ ലഹരി വസ്തുക്കളോ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് എടുക്കാനുള്ള വകുപ്പുകൾ ഇല്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

