ബാങ്കോക്ക്: മദ്യപാനത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച തായ്ലൻഡ് തീരുമാനം പുനപരിശോധിക്കാനൊരുങ്ങുന്നതായി newskerala.net റിപ്പോർട്ട് ചെയ്യുന്നു. ആൽക്കഹോളിക് ബിവറേജ് കൺട്രോൾ ആക്റ്റ് പ്രകാരം അടുത്തിടെ വരുത്തിയ മാറ്റമനുസരിച്ച് ഉച്ചയ്ക്ക് 2 മണിക്കും 5 മണിക്കും ഇടയിൽ മദ്യപാനവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടാൽ 10,000 ബാത്ത് (ഏകദേശം 27,000 രൂപയിൽ അധികം) വരെ പിഴ ഈടാക്കാനായിരുന്നു തീരുമാനം.
ഈ തീരുമാനമാണ് ഇപ്പോൾ പുനപരിശോധിക്കുന്നത്. 1972ലെ ആൽക്കഹോൾ ബിവറേജ് കൺട്രോൾ ആക്ടിലാണ് തായ്ലൻഡ് ഭേദഗതി വരുത്തിയിരുന്നത്.
എന്നാൽ, ഇതിനെതിരെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നു. റെസ്റ്റോറന്റുകളിലെയും ബാറുകളിലെയും സാധാരണ പ്രവർത്തനരീതിയെ ഈ നിയമം തടസ്സപ്പെടുത്തുന്നുണ്ടെന്നും ഉച്ചകഴിഞ്ഞ് ശാന്തമായി മദ്യം കഴിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും ഓപ്പറേറ്റർമാർ വാദിച്ചതിന് പിന്നാലെയാണ് തീരുമാനം പുനപരിശോധിക്കാൻ അധികാരികൾ നിർബന്ധിതരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

