തിരുവല്ല ∙ ശബരിമല തീർഥാടനത്തിനു തുടക്കം കുറിച്ച് മണ്ഡല കാലമെത്തുന്നു. തീർഥാടകരെ വരവേൽക്കാനും ശരണം വിളികൾ നിറയാനും ക്ഷേത്രങ്ങളും നാടും ഒരുങ്ങി.
നാളെയാണ് വൃശ്ചികം ഒന്ന്. ഇന്നു വൈകിട്ട് ശബരിമല ക്ഷേത്രനട
തുറക്കുന്നതോടെ തീർഥാടകരുടെ വരവും തുടങ്ങും.
ക്ഷേത്രങ്ങളിൽ 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല ചിറപ്പ് നാളെ തുടങ്ങും. പ്രധാനപ്പെട്ട
ക്ഷേത്രങ്ങളിൽ ഇടത്താവളങ്ങളും ഉണ്ടാകും. തീർഥാടകർക്കുള്ള അടിസ്ഥാന സൗകര്യവും അന്നദാനവും ഇവിടങ്ങളിൽ ഉണ്ടാകും.
ഇടിഞ്ഞില്ലം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ദേവസ്വത്തിന്റെയും ശബരിമല അയ്യപ്പ സേവാസമാജത്തിന്റെയും നേതൃത്വത്തിലാണ് ഇടത്താവളം പ്രവർത്തിക്കുന്നത്.
ഇടത്താവളത്തിന്റെ ഉദ്ഘാടനം വൈകിട്ട് 6.45 ന് നാളെ നന്ദഗോവിന്ദം ഭജൻസിലെ ശ്രീലാലും ഹരിയും നിർവഹിക്കും. അയ്യപ്പസേവാ സമാജം ഇടിഞ്ഞില്ലംശാഖ കൺവീനർ കെ.വി.സന്തോഷ് അധ്യക്ഷത വഹിക്കും.
എംസി റോഡുവശത്ത് തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിലാണ് ഇടിഞ്ഞില്ലം ക്ഷേത്രവും ഇടത്താവളവും.
തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ മീന്തലക്കര ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ ഇടത്താവളം പ്രവർത്തിക്കും.
നാളെ വൈകിട്ട് 6.30ന് സംവിധായകൻ എം.ബി.പത്മകുമാർ ഉദ്ഘാടനം നിർവഹിക്കും. ഡോ.ബി.ജി.ഗോകുലൻ മുഖ്യപ്രഭാഷണം നടത്തും.
തീർഥാടകർക്ക് ഉച്ചയ്ക്ക് അന്നദാനവും വിരിവയ്ക്കാനുള്ള സൗകര്യവും ഉണ്ടാകും. തിരുവാമനപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നാളെ മുതൽ മണ്ഡല ചിറപ്പ് നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

