തിരുവനന്തപുരം: കേരള ഇന്ഫ്രാസ്ട്രക്ചര് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അക്കൗണ്ടില് 30,000 കോടി രൂപയുണ്ടെന്ന മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക്കിന്റെ വാദം തള്ളി വി ഡി സതീശൻ രംഗത്ത്.
കിഫ്ബി അക്കൗണ്ടില് നിലവിൽ 6,521 കോടി രൂപ മാത്രമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അത്രയും വലിയ തുക അക്കൗണ്ടില് ഉണ്ടായിരുന്നെങ്കില്, 2026 മാര്ച്ച് 31 ആയപ്പോഴേക്കും അത് 6,521 കോടി രൂപയായി കുറഞ്ഞത് എങ്ങനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ കിഫ്ബിയുടെ ചെയര്മാനായിരുന്ന പിണറായി വിജയനും മുന് ധനമന്ത്രി കെ എന് ബാലഗോപാലും മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

