എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുവുമായി അതിഥി തൊഴിലാളികൾ പിടിയിലായത്. 3.5 ലക്ഷം രൂപ വിലമതിക്കുന്ന 7 കിലോ കഞ്ചാവാണ് റെയിൽവേ പൊലീസിന്റെ പരിശോധനയിൽ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശികളാണ് നിയമനടപടികൾക്കായി പിടിയിലായത്. ട്രെയിനുകളിലെ ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെയാണ് കർശന പരിശോധന ആരംഭിച്ചത്.
തൃശൂർ–ഏറണാകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നടത്തിയ തെരച്ചിലിനിടയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിച്ചപ്പോഴാണ് അനധികൃതമായി കടത്തുകയായിരുന്ന കഞ്ചാവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്.
പിടിയിലായവർ പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു. എറണാകുളത്ത് എത്തിച്ച ശേഷം ഈ ബാഗ് മറ്റൊരാൾക്ക് കൈമാറാൻ നിർദ്ദേശം ലഭിച്ചിരുന്നുവെന്നാണ് പ്രതികൾ സമ്മതിച്ചിട്ടുള്ളത്.
കൃത്യം പൂർത്തിയാക്കി ബാഗ് കൈമാറിക്കഴിഞ്ഞാൽ 20,000 രൂപ കമ്മീഷൻ ലഭിക്കുമായിരുന്നുവെന്നും പ്രതികൾ മൊഴി നൽകിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

