ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ നിശ്ചയിക്കപ്പെട്ടിരുന്ന കേരള സന്ദർശനം അവസാന നിമിഷം റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് യാത്ര ഒഴിവാക്കേണ്ടി വന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്തിച്ചേരാൻ ആയിരുന്നു ആദ്യഘട്ടത്തിലെ പദ്ധതി. എന്നാൽ കോയമ്പത്തൂർ മേഖലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഹെലികോപ്റ്റർ സർവീസ് അസാധ്യമാവുകയായിരുന്നു.
ഇതേതുടർന്ന് യാത്ര പൂർണ്ണമായും ഉപേക്ഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് അദ്ദേഹം പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങും.
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന അദ്ദേഹത്തെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് ആരാധകർ ഒരുക്കിയിരുന്നത്. രണ്ട് വർഷം മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

