പത്തനംതിട്ട ജില്ലയിലെ പന്തളത്ത് പ്രാർത്ഥനാ ചടങ്ങ് നടന്ന വീടിന് നേരെ ഭക്ഷണവുമായി എത്തിയ വ്യക്തിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കടക്കാട് സ്വദേശിയായ ഗോപകുമാർ (33) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. കടക്കാട് കുരമ്പാല തൊണ്ടത്തറ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ മകനാണ് പ്രതി.
2026 നവംബർ 5ന് രാത്രി 8.20ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടക്കാട് സ്വദേശിനിയായ ഷൈനി തങ്കച്ചന്റെ വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിലേക്ക് ഭക്ഷണവുമായി എത്തിയ പരാതിക്കാരനെ മുൻവിരോധത്തിന്റെ പേരിൽ പ്രതി കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു.
അക്രമണത്തിൽ പരാതിക്കാരന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയും കഴുത്തിന്റെ വലതുഭാഗത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരാതി ലഭിച്ചയുടൻ തന്നെ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
തുടർന്ന് അടൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
അടൂർ ഡിവൈ.എസ്.പി. വിനോദിന്റെ മേൽനോട്ടത്തിൽ പന്തളം സി.ഐ.
ബാബുകുറുപ്പിന്റെയും എസ്.എച്ച്.ഒ. അബിൻ പ്രസാദിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ എ.എസ്.ഐമാരായ മഞ്ജുമോൾ, സഞ്ജയൻ, എസ്.സി.പി.ഒ.മാരായ മനോജ് മുരളി, അൻവർ ഷാ, വിനീത്, ബൈജു എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

