വെസ്റ്റ് ബംഗാൾ: തനിക്ക് നേരെയുണ്ടായ മുട്ടയേറ് സ്വാതന്ത്ര്യ സമര സേനാനികൾ തങ്ങൾക്ക് നേരെയുള്ള വെടിയുണ്ട നേരിട്ടത് പോലെ താനും നേരിട്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര.സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.
നേരത്തെ സമാന ആക്രമണം ഉണ്ടായപ്പോൾ സുരക്ഷ തേടി ഇവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യത്തിനായി വെടിയുണ്ടകൾ നേരിട്ടിരുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.
ഇത് ഓർമ്മപ്പെടുത്തിയാണ് മഹുവാ മൊയ്ത്ര എംപി ഇന്ന് രംഗത്ത് എത്തിയത്. ഇന്ന് രാവിലെ സ്വന്തം മണ്ഡലമായ നദിയയില്‍ ടിഎംസി യോഗത്തിനെത്തിയപ്പോഴാണ് വാഹനത്തിന് നേരെ മുട്ടയേറുണ്ടായത്.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മഹുവ ആരോപിച്ചു. പ്രതിഷേധക്കാര്‍ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
Justice Dipankar Datta – MiLord I am officially both an MP in independent India & a freedom fighter today! BJP office bearers (NOT public) surrounded my mtng & pelted eggs as I left.
Thank you MiLord for upholding our Constitutional protections. pic.twitter.com/FQHwSQUgD6 — Mahua Moitra (@MahuaMoitra) September 16, 2026 ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

