സംസ്ഥാനത്ത് പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) നിയമത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്ര മന്ത്രിസഭ. നിലവിലുണ്ടായിരുന്ന 15,000 രൂപയുടെ പി.എഫ് വേതന പരിധി 25,000 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പുതിയ പരിഷ്കരണത്തിലൂടെ 15,000 നும் 25,000 നും ഇടയിൽ ശമ്പളം വാങ്ങുന്ന ഏകദേശം 51 ലക്ഷത്തോളം ജീവനക്കാർക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും.
ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ കേന്ദ്ര സർക്കാർ ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നത് എന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഈ ജനക്ഷേമ പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാരിന് പ്രതിവർഷം 11,339 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് വരുന്നത്.
രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

