ചിറ്റൂർ∙ ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ചിറ്റൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും സമ്മാന കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിച്ചു. വണ്ടിതാവളം സി ജെ മഹലിൽ വെച്ചായിരുന്നു പരിപാടി നടന്നത്.
ഏരിയ പ്രസിഡൻ്റ് കെ.മുജീബ് റഹ്മാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി രാജേഷ്. എസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഏരിയ സെക്രട്ടറി തരുൺ ജോഷി സ്വാഗതം ആശംസിച്ചു. സംസ്ഥാന സമിതി അംഗം സുനിൽകുമാർ എഞ്ചിനീയർ ദിന സന്ദേശം അവതരിപ്പിച്ചു.
ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് പി. ശിവദാസ്, ജില്ലാ ജോയന്റ് സെക്രട്ടറിമാരായ എൻ .
എ.കാജഹുസൈൻ, ശിഹാബുദ്ദീൻ, ജില്ലാ സമിതി അംഗങ്ങളായ റിയാസുദീൻ, ബി, നാസർ .എസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീദാസ്.ടീ, ജോമോൻ പി എഞ്ചോടി, സജിത്ത് എസ്, സഞ്ജയ്. പി, മുരളി.സി.ഇ, ഹരിദാസ്, ആർ, അഭിലാഷ്.
എസ്, മോഹനൻ കേ, ദിലീപ്.എ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അറുപത് വയസ്സ് പൂർത്തിയായ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
പരിപാടിയുടെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഏരിയ ട്രഷറർ ശക്തിവേൽ.എം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

