ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകരുടെ സാമ്പത്തിക വളർച്ചയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ പുതിയ പദ്ധതിക്ക് രൂപം നൽകി. ‘പ്രിയദർശിനി സ്വയംതൊഴിൽ വായ്പ പദ്ധതി’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് ഉൽപാദന മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും ഈ പദ്ധതിയിലൂടെ വായ്പ ലഭ്യമാക്കും.
വനിതകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് ലളിതമായ വ്യവസ്ഥകളിൽ വായ്പ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

