കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് കുറവങ്ങാടിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ജ്യേഷ്ഠന് ഗുരുതര പരിക്കേറ്റു. തർക്കത്തിനിടയിൽ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കുറുവങ്ങാട് സ്വദേശിയായ അഫ്സീറിനാണ് (39) പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതിനിടയിൽ യുവാവ് അഫ്സീറിന്റെ നെഞ്ചിലേക്ക് കത്രിക കുത്തിയിറക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
നെഞ്ചിൽ കത്രിക തറച്ച നിലയിലാണ് അഫ്സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിദഗ്ധ ശസ്ത്രക്രിയക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

