കോട്ടയം, കാസർകോട് ജില്ലകളിൽ നിന്നുളള വാർത്ത. ഭാര്യയുടെ ഭൗതികശരീരത്തിനരികെ ഇരുന്ന് പ്രാർത്ഥനകൾ നടത്തുന്നതിനിടെ ഭർത്താവും അന്ത്യശ്വാസം വലിച്ചു.
ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പ്രശസ്തനായ പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ.ദേവദത്തൻ നമ്പൂതിരി (88), അദ്ദേഹത്തിന്റെ ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. ഇവരുടെ മകനും കാസർകോട് ഗവ.
ഗേൾസ് വിഎച്ച്എസ്എസിലെ അധ്യാപകനുമായ സതീഷ് ഡി.കരിവേലിയുടെ വിദ്യാനഗർ പാറക്കട്ടയിലെ വസതിയിലായിരുന്നു സംഭവം. ഗിരിജാദേവി അന്തർജനം 14-ാം തീയതി രാത്രി 11.30-ഓടെയാണ് അന്തരിച്ചത്.
തുടർന്ന് ഭാര്യയുടെ വേർപാട് ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ദേവദത്തൻ നമ്പൂതിരിയെ ബന്ധുക്കൾ അറിയിച്ചത്. ഇതിനുപിന്നാലെ പ്രിയതമയുടെ മൃതദേഹത്തിനടുത്ത് കസേരയിരുന്ന് അദ്ദേഹം നാമം ജപിക്കാൻ ആരംഭിക്കുകയായിരുന്നു.
ഇതിനിടയിൽ അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവരുടെ സംസ്കാര ചടങ്ങുകൾ സ്വവസതിയായ ഇരവിനല്ലൂർ കരിവേലി ഇല്ലം വളപ്പിൽ നടന്നു. രോഹിണി കെ.പോറ്റി (അസി.
പ്രഫസർ, ഗവ. കോളജ്, കാസർകോട്) ആണ് മരുമകൾ.

