കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയെങ്കിൽ നന്നാവുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴാണ് പാർട്ടിയിൽ എന്തോ പ്രശ്നമുണ്ടെന്ന തോന്നൽ ഉണ്ടായതെന്നും, പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം കടന്നുകൂടിയിരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് വർഷം തുടർച്ചയായി ഭരിച്ചതിന്റെ സുഖം നേതാക്കളിൽ ഉണ്ടായെന്നും, ഭരണം മതി സമരം വേണ്ട
എന്ന തരത്തിലുള്ള ചിന്തകൾ ഉയർന്നുവന്നത് സംഘടനയെ പ്രതികൂലമായി ബാധിച്ചുവെന്നും തോമസ് ഐസക്ക് വിലയിരുത്തി. പാർട്ടിക്കെതിരായി ഉയർന്നുവന്ന അപവാദ പ്രചാരണങ്ങളെയും ആരോപണങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം സമ്മതിച്ചു.
എന്നാൽ തിരുത്തൽ നടപടികളുടെ തുടർച്ചകൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി സംവിധാനങ്ങളെ അടിമുടി നന്നാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും, സംഘടനാപരമായ ദൗർബല്യങ്ങൾ മറികടക്കുന്നതിനുള്ള കൃത്യമായ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുംകാലങ്ങളിൽ ജനങ്ങളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുമെന്നും, വർഗ-ബഹുജന അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും തോമസ് ഐസക്ക് വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

