കണ്ണൂർ: സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് ശേഷം രാഷ്ട്രീയ കേരളത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുകയാണ് കണ്ണൂർ ജില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള പി.
ജയരാജന്റെ കടന്നുവരവാണ് ഇതിൽ ഏറ്റവും പ്രധാനം. സെക്രട്ടേറിയറ്റ് പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് വ്യക്തമാക്കിയ പി.
ജയരാജൻ, ഇഡി കേസിൽ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. രക്തസാക്ഷി ഫണ്ട് വിവാദം, സ്ഥാനാർഥി നിർണയത്തിലെ വീഴ്ചകൾ തുടങ്ങി ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയമായ കണ്ണൂർ ജില്ലാ സിപിഐഎമ്മിൽ വരാനിരിക്കുന്ന തിരുത്തൽ നടപടികൾ എന്തുവിധത്തിലായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
പാർട്ടിയിൽ ശക്തമായ തിരുത്തൽ വേണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

