പ്രമുഖ സാമ്പത്തിക വിദഗ്ധനും മാധ്യമപ്രവർത്തകനുമായ വിനോദ് കുമാർ.പി (57) അന്തരിച്ചു. എറണാകുളം വടുതലയിലുള്ള വസതിയിലായിരുന്നു അന്ത്യം.
ദീർഘകാലം ചെന്നൈയിൽ ഫിനാൻഷ്യൽ എക്സ്പ്രസ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) നിന്ന് അപ്ലൈഡ് ഇക്കണോമിക്സിൽ എംഫിൽ ബിരുദം നേടിയിട്ടുണ്ട്.
സിഡിഎസിലും വിവിധ ധനകാര്യ മാധ്യമസ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം, നിലവിൽ കോൺസെപ്റ്റ് പബ്ലിക് റിലേഷൻസ് ഇന്ത്യ ലിമിറ്റഡിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരവത്ത് ജയ നിവാസിൽ സോമശേഖരനാണ് പരേതനായ അച്ഛൻ.

