ദുബായ് നഗരത്തിൽ സ്ഫോടനം നടന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ്. പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് നൽകിയ റിപ്പോർട്ടിനെതിരെയാണ് ഔദ്യോഗിക സംവിധാനം രംഗത്തെത്തിയത്.
ഇത്തരം വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം സ്ഥിരീകരിച്ച ശേഷം മാത്രം പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഡൗൺ ടൗണിൽ സ്ഫോടനം നടന്നുവെന്നും, പ്രദേശത്ത് സ്ഫോടന ശബ്ദം കേട്ടതായി ചിലർ അവകാശപ്പെട്ടുവെന്നുമാണ് വാർത്തകൾ പ്രചരിച്ചത്.
ഈ റിപ്പോർട്ടുകൾ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഇക്കാര്യത്തിൽ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പ്രതികരിച്ചത് ഇപ്രകാരമാണ്: “The Government of Dubai Media Office (GDMO) confirms that the Reuters report regarding explosions in Downtown Dubai is false.
GDMO urges the public and media to rely only on official sources for accurate information and to avoid spreading rumours or unverified information.” തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ കാര്യങ്ങളിൽ ഔദ്യോഗിക വാർത്താക്കുറിപ്പുകൾക്ക് മാത്രം പ്രാധാന്യം നൽകണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ 67 ദിവസമായി യുഎഇയിൽ സുരക്ഷാ ഭീഷണികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മെയ് 10-ന് രണ്ട് ഡ്രോണുകൾ ലക്ഷ്യമാക്കി നടന്ന നീക്കമാണ് അവസാനമായി അധികൃതർ സ്ഥിരീകരിച്ച സുരക്ഷാ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

