സമീപകാലത്തായി അന്യഭാഷാ ചിത്രങ്ങൾക്ക് സമാനമായി പഴയകാല ഹിറ്റ് സിനിമകൾ റീ-റിലീസ് ചെയ്യുന്ന പ്രവണത മലയാളം സിനിമാ മേഖലയിലും സജീവമായിരിക്കുകയാണ്. മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രങ്ങൾക്കൊപ്പം ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളും ഈ പട്ടികയിലുണ്ട്.
ഈ സാഹചര്യത്തിൽ, മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ നരസിംഹം വീണ്ടും പ്രദർശനത്തിനെത്തുമോ എന്ന ചർച്ചകൾ സജീവമാകുകയാണ്. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
“നരസിംഹം റീ റിലീസ് ചെയ്യേണ്ട. എന്ന് പറഞ്ഞാല്‍ അത് കാണാത്ത മലയാളി ഇല്ലെന്നാണ് എന്റെ വിശ്വാസം.
എത്രയോ പ്രാവശ്യം ആവര്‍ത്തിച്ച് കണ്ടതാണ് ആളുകള്‍. നരസിംഹം 4 കെയില്‍ ആക്കി വച്ചിട്ടുണ്ട് അവര്‍.
അത് റെഡി ആക്കി വച്ചിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു. ഒരു ചാരിറ്റിക്ക് വേണ്ടി ചെയ്യൂ എന്നാണ് ഞാന്‍ ആന്റണിയോട് പറഞ്ഞത്.
ഉദാഹരണത്തിന് കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി പൈസ ഉണ്ടാക്കണം. നരസിംഹം പ്രീമിയം ടിക്കറ്റുകളില്‍ ഇട്ട് ഫണ്ട് ഉണ്ടാക്കൂ.
അല്ലാതെ റിലീസ് ചെയ്യേണ്ട എന്ന് ഞാന്‍ പറഞ്ഞിരുന്നു.
കുറച്ച് ആളുകള്‍ക്ക് നന്മയുണ്ടാവട്ടെ. അത് നല്ല കാര്യമാണ് ചേട്ടാ, അങ്ങനെ നോക്കാമെന്ന് ആന്റണി പറഞ്ഞു” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
2000-ൽ പുറത്തിറങ്ങിയ നരസിംഹം മലയാളത്തിലെ കമേഴ്സ്യൽ സിനിമകളുടെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ചിത്രമാണ്. മോഹൻലാൽ അവതരിപ്പിച്ച പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ആദ്യ ചിത്രം കൂടിയാണിത്. രഞ്ജിത്ത് തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ തിലകൻ, എൻ.എഫ് വർഗീസ്, ഐശ്വര്യ ഭാസ്കരൻ, ജഗതി ശ്രീകുമാർ, അഗസ്റ്റിൻ, ഭാരതി, സ്ഫടികം ജോർജ്, കനക, ടി പി മാധവൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.
അക്കാലത്ത് കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതിയ ചിത്രം ഇന്നും മലയാളത്തിലെ മാസ് സിനിമകളിൽ മുൻപന്തിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

