കോട്ടയം: റോട്ടറി ക്ലബ് ഓഫ് കോട്ടയം ടൗണിന്റെ അഞ്ചാമത് ഇൻസ്റ്റലേഷൻ ചടങ്ങ് കൈത്തേപാലം പാർക്ക് ഹോട്ടലിൽ വെച്ച് നടന്നു. ക്ലബിന്റെ പുതിയ ഭാരവാഹികളായി റൊട്ടേറിയൻ എ.ജെ.
അജിത് കുമാർ (പ്രസിഡന്റ്), മനീഷ് തോമസ് പോൾ (സെക്രട്ടറി), അനൂപ് റോയ് (ട്രഷറർ) എന്നിവർ ഔദ്യോഗികമായി സ്ഥാനമേറ്റു. പുതിയ ഭരണസമിതിയുടെ പ്രവർത്തന ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കവെ, വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകുന്ന പ്രവർത്തനങ്ങൾക്കാണ് ക്ലബ് രൂപം നൽകുന്നതെന്ന് പ്രസിഡന്റ് അജിത് കുമാർ വ്യക്തമാക്കി.
ഇതിനുപുറമെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാനുള്ള തീരുമാനവും യോഗത്തിൽ കൈക്കൊണ്ടു. ചടങ്ങിൽ അസിസ്റ്റന്റ് ഗവർണർ ജെബിസൺ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
മുൻ പ്രസിഡന്റ് ഹരീഷ് ഹരൻ, ജിസ്മോൻ തോമസ്, സിജോ ജോസ് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

