സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ നിഹാദ് എന്ന തൊപ്പിക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് നിയമനടപടികൾ കർശനമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മറുപടി നൽകിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് നൽകിയ രണ്ടാമത്തെ നോട്ടീസിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച ശേഷം പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്.
ഇതോടൊപ്പം, മൊഴിയെടുപ്പിനായി നോട്ടീസ് നൽകിയിരുന്ന തൊപ്പിയുടെ സുഹൃത്തുക്കളും അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായിട്ടില്ല. നിലവിൽ നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
പ്രതി ചെയ്തത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പോലീസ് കോടതിയിൽ ശക്തമായി വാദിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം.
അതിനിടെ, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

