കൊടുങ്ങല്ലൂർ ആല വാസുദേവ വിലാസം യുപി സ്കൂളിൽ കവർച്ച. സ്കൂളിലെ സ്റ്റോർ റൂമിന്റെയും കഞ്ഞിപ്പുരയുടെയും പൂട്ട് തകർത്ത് ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും പാത്രങ്ങളും മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി.
അഞ്ച് ചാക്ക് അരി, മൂന്ന് വലിയ വാർപ്പുകൾ, ഉരുളി, മൂന്ന് കുക്കറുകൾ, മിക്സി, ഇരുപത്തിയഞ്ച് ബക്കറ്റുകൾ എന്നിവ ഉൾപ്പെടെ ലക്ഷത്തിലധികം രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്. മോഷണം നടന്ന രീതി
രാവിലെ എട്ടരയോടെ സ്കൂൾ ജീവനക്കാരൻ സ്കൂൾ തുറന്ന് പരിശോധന നടത്തുന്നതിനിടയിലാണ് മോഷണ വിവരം പുറത്തറിയുന്നത്.
സ്കൂളിന്റെ മതിൽക്കെട്ടിന് പുറത്ത് അരി ചിതറിക്കിടക്കുന്നത് കണ്ടെത്തി. ഇതിലൂടെയാണ് മോഷ്ടാക്കൾ സാധനങ്ങൾ പുറത്തെത്തിച്ചതെന്ന് പ്രാഥമിക നിഗമനം.
ദേശീയപാത ആറുവരി പാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൊലീസ് നടപടികൾ
വിവരമറിഞ്ഞ ഉടൻ തന്നെ എസ്എച്ച്ഒ എസ്.
രജീഷ്, എസ്ഐ നെസിയ എം. സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഡോഗ് ബ്ലൂമി സ്കൂൾ പരിസരത്ത് മണം പിടിച്ച് ഓടി സ്കൂൾ മതിലിന് സമീപം നിന്നാണ് അവസാനിപ്പിച്ചത്.
പരിസരത്തെ ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. എഇഒ പി.മൊയ്തീൻ കുട്ടി സ്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രതിസന്ധിക്കിടയിലും കരുതൽ
അപ്രതീക്ഷിതമായി മോഷണം നടന്നതോടെ ഉച്ചഭക്ഷണം മുടങ്ങുമെന്ന ആശങ്ക ഉയർന്നെങ്കിലും അധ്യാപകർ ജാഗ്രതയോടെ പ്രവർത്തിച്ചു. വിദ്യാർഥികൾക്ക് ബ്രഡും പഴവും നൽകി വിശപ്പടക്കിയ ശേഷം ഉച്ചയ്ക്ക് ശേഷം ക്ലാസുകൾ ഒഴിവാക്കി.
സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങിയ സാഹചര്യത്തിൽ അധ്യാപകരുടെ ഇടപെടൽ ശ്രദ്ധേയമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

