ഇന്ത്യയുടെ ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നതിനിടെ, കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ചോർന്നതായി റിപ്പോർട്ട്.
സംഭവത്തിൽ ഭാഗികമായി വിവരങ്ങൾ ചോർന്നുവെന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാരോ പദ്ധതിയുടെ സാങ്കേതിക പങ്കാളിയായ റഷ്യയോ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ആണവനിലയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് പുറത്തായതെന്നും, പ്ലാന്റിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നുമാണ് ആണവോർജ്ജ കോർപ്പറേഷൻ നൽകുന്ന വിശദീകരണം.
എന്നിരുന്നാലും, സ്വകാര്യ കമ്പനിയുടെ കൈവശമുള്ള വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചത് ഗൗരവമായ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. 2019-ൽ സമാനമായ രീതിയിൽ ഉണ്ടായ സൈബർ ആക്രമണത്തിന് ശേഷം രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികളുടെ കാര്യക്ഷമതയും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കൂടംകുളം ആണവ പദ്ധതിക്കെതിരെ നേരത്തെ മുതൽ നിലനിൽക്കുന്ന അന്താരാഷ്ട്ര താല്പര്യങ്ങളുടെ ഭാഗമാണോ ഈ വിവരച്ചോർച്ച എന്നതിനെക്കുറിച്ചും വിവിധ തലങ്ങളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ ബന്ധപ്പെട്ട
ഏജൻസികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

