ആലപ്പുഴ നഗരചത്വരത്തിൽ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ആംഫി തിയറ്റർ പദ്ധതിയെച്ചൊല്ലി വിവാദങ്ങൾ പുകയുന്നു. നഗരസഭയുടെ സ്ഥലത്ത് 3 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതിയുടെ നിർമാണം ഏഴുമാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അർധ വൃത്താകൃതിയിൽ വിഭാവനം ചെയ്തിരിക്കുന്ന തിയറ്ററിന്റെ നിർമാണത്തിനായി 30 ഇരുമ്പുതൂണുകൾ സ്ഥാപിക്കാനാവശ്യമായ കോൺക്രീറ്റിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട
സർവേ, മണ്ണ് പരിശോധന, സാങ്കേതികവും ഭരണപരവുമായ അനുമതികൾ 2025 ഒക്ടോബർ 29-ന് പൂർത്തിയായിരുന്നു. തുടർന്ന് 2024 മാർച്ച് 2-ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചെങ്കിലും, 2.40 കോടി രൂപയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. സ്റ്റേജ്, ഗാലറി, ഭിത്തി, ബാൽക്കണി, മേൽക്കൂര, മാലിന്യനീക്കം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ.
മഴയും തൊഴിലാളികളുടെ ലഭ്യതക്കുറവും മൂലം നിർമാണം തടസ്സപ്പെട്ടെങ്കിലും ഒരാഴ്ച മുൻപ് പണികൾ പുനരാരംഭിച്ചിട്ടുണ്ട്. ഈയാഴ്ച തന്നെ നീക്കം ചെയ്ത ലൈറ്റുകൾ പുനസ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡിസംബറോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, പദ്ധതിയെച്ചൊല്ലി ജനപ്രതിനിധികൾക്കിടയിൽ അതൃപ്തി പുകയുന്നു.
നിർമാണത്തിലെ അവ്യക്തതയെത്തുടർന്ന് എ.ഡി.തോമസ് എംഎൽഎ സ്ഥലം സന്ദർശിച്ചു. ചെയർപഴ്സൻ മോളി ജേക്കബ്, വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, മുനിസിപ്പൽ എൻജിനീയർ ഷിബു എൽ.നാൽപാട്ട്, കൗൺസിലർമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കരാർ ഏജൻസിയായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് (എച്ച്എൽഎൽ), ഉപകരാർ ഏറ്റെടുത്ത ഡോറ ഇൻഫ്രാസ്ട്രക്ചർ എന്നിവരുടെ ഉദ്യോഗസ്ഥരോട് എംഎൽഎ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ‘നഗരഹൃദയത്തിൽ നഗരസഭയുടെ സ്ഥലത്ത് ഇങ്ങനൊരു നിർമാണം നടക്കുന്നത് നഗരസഭ അറിയുന്നില്ല.
പുതിയ നഗരസഭ വന്നിട്ട് 6 മാസമായി. ഞാൻ എംഎൽഎ ആയിട്ട് 2 മാസമാകുന്നു.
മണ്ഡലത്തിൽ നടക്കുന്ന മറ്റെല്ലാ പദ്ധതികളുടെയും ചുമതലപ്പെട്ടവർ ബന്ധപ്പെടുകയും പദ്ധതികൾ വിലയിരുത്തുകയും ചെയ്തു. നിങ്ങൾ മാത്രം രാഷ്ട്രീയ താൽപര്യങ്ങളോടെ പെരുമാറുന്നു.
ഇവിടെ നിന്നു രാത്രി മണൽ കടത്തുന്നതായി പരാതികളുണ്ട്. നിർമാണ ജോലികൾ സുതാര്യമാകണം.
യഥാസമയങ്ങളിൽ ചർച്ച നടത്തി പറഞ്ഞ സമയത്ത് തീർക്കണം’. പഴയ നിർമിതികൾ പൊളിച്ചതിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.
2020-ൽ സൗമ്യരാജ് ചെയർപഴ്സൻ ആയിരുന്ന കാലയളവിൽ 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓപ്പൺ തിയറ്റർ, ബാൽക്കണി, ഇന്റർലോക്ക്, വൈദ്യുതീകരണം, പുൽത്തകിടി, ശുചിമുറി എന്നിവ യാതൊരു തകരാറും ഇല്ലാതെ നിലനിൽക്കെയാണ് അവ പൊളിച്ചുനീക്കി പുതിയ പദ്ധതി ആരംഭിച്ചത്. 2023 നവംബർ 3-നാണ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇതിന്റെ നിർമാണോദ്ഘാടനം നടന്നത്.
അതേസമയം, ആരോപണങ്ങൾ തള്ളി എൽഡിഎഫ് രംഗത്തെത്തി. നഗരസഭ എൽഡിഎഫ് കക്ഷിനേതാവ് വി.ജി.വിഷ്ണുവിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രദേശം സന്ദർശിച്ചു.
നഗരചത്വരത്തിന്റെയും ആധുനിക പാർക്കിന്റെയും നിർമാണം തടസ്സപ്പെടുത്താൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2024-25 ബജറ്റിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് നഗരസഭാധ്യക്ഷയും നിലവിലെ എംഎൽഎയും ശ്രമിക്കുന്നതെന്ന് വി.ജി.വിഷ്ണു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

