വ്യാജ വാഗ്ദാനങ്ങൾ നൽകിയോ ഭീഷണിപ്പെടുത്തിയോ ഒരു സ്ത്രീയുമായി പുരുഷൻ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് നിയമപരമായി ഉഭയസമ്മതത്തോടെയുള്ള ബന്ധമായി കണക്കാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള തുടർച്ചയായ ശാരീരിക ബന്ധത്തെ സ്ത്രീയുടെ സ്വമേധയാ ഉള്ള അനുമതിയായി വ്യാഖ്യാനിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ്, ജസ്റ്റിസ് കെ.രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. ജോലി വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നൽകിയും ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം.
ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസുകളിൽ വിധി പറയുമ്പോൾ, പരാതിക്കാരിയായ സ്ത്രീ നേരിട്ട
സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം, പുരുഷന്മാരുമായി അടുപ്പത്തിലാകുമ്പോൾ സ്ത്രീകൾ അതീവ ജാഗ്രത പാലിക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി.
സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മറ്റുള്ളവർക്ക് കൈമാറുന്നത് ഒഴിവാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

