ശബരിമല ക്ഷേത്രത്തിലെ തന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, ആചാരാനുഷ്ഠാനങ്ങളിലും, ഉടമസ്ഥാവകാശ സംബന്ധമായ കാര്യങ്ങളിലും രാജരാജവർമ്മ നടത്തിവരുന്ന അഭിപ്രായപ്രകടനങ്ങൾ പന്തളം കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് നിർവ്വാഹക സംഘം അറിയിച്ചു.
ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്ന് സംഘം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. കൊട്ടാരത്തിന്റെ പൊതുവായ നിലപാടുകൾ ഔദ്യോഗികമായി അറിയിക്കാൻ അധികാരമുള്ളത് പന്തളം കൊട്ടാരം വലിയതമ്പുരാനും, കൊട്ടാരം കുടുംബാംഗങ്ങളുടെ സംഘടനയായ പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിനും മാത്രമാണ്.
കൊട്ടാരത്തിലെ മുന്നൂറോളം വരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ മാത്രമാണ് രാജരാജവർമ്മ എന്ന് ചൂണ്ടിക്കാട്ടിയ നിർവ്വാഹക സംഘം, അദ്ദേഹത്തിന്റെ പ്രസ്താവനകളെ വ്യക്തിപരമായ അഭിപ്രായങ്ങളായി മാത്രം കാണണമെന്നും കൂട്ടിച്ചേർത്തു. പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പ്രദീപ് കുമാർ വർമ്മ, സെക്രട്ടറി സുരേഷ് വർമ്മ എന്നിവർ സംയുക്തമായി ഒപ്പിട്ട
പത്രക്കുറിപ്പിലൂടെയാണ് കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

